യൂണിയൻ ക്രിസ്ത്യൻ കോളേജിൽ റിപ്പബ്ലിക് ദിനാഘോഷം

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ രാജ്യത്തിന്റെ 72-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റേച്ചൽ റീന ഫിലിപ്പ് പതാക ഉയർത്തി. തുടർന്ന് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ എൻ.സി.സി കോർഡിനേറ്റർമാരായ മേജർ കെ.എസ് നാരായണൻ, ക്യാപ്റ്റൻ ഡോ ഗീതിക, പരേഡ് കമാൻഡർ SUO. ജിനേഷ് ജയകുമാർ എന്നിവർ നേതൃത്വം നൽകി. 161 എൻ.സി.സി കേഡറ്റുകളും എൻ.എസ്.എസ് വോളന്റിയർമാരും ഫിസിക്കൽ എഡ്യുക്കേഷൻ വിദ്യാർത്ഥികളും പരേഡിൽ പങ്കെടുത്തു. വിവിധ അംഗീകാരങ്ങൾക്കുള്ള മെഡലുകളുടെ വിതരണം പ്രിൻസിപ്പൽ നിർവഹിച്ചു.