വിശുദ്ധ കുർബ്ബാന

യൂണിയൻ ക്രിസ്ത്യൻ കോളേജിൽ കൂടിവരുന്ന മലങ്കര ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ്റെ നേതൃത്വത്തിൽ 2026 ജനുവരി മാസം 22, വ്യാഴാഴ്ച രാവിലെ 06:00 ന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയും നടത്തപ്പെടുന്നു. അതിനോടനുബന്ധിച്ച് ഡിസംബർ മാസത്തിൽ നടത്തപ്പെട്ട കാരോൾ ഗാന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനവും നിർവഹിക്കുന്നതാണ്.

വി. കുർബ്ബാനയ്ക്ക് മുഖ്യ-കാർമികത്വം വഹിക്കുന്നത് കോളേജ് പൂർവ്വ വിദ്യാർത്ഥിയായ റവ. ഫാ. ഗീവർഗ്ഗീസ് എൽദോ ആണ്. ഏവരുടെ പ്രാർത്ഥനയും സാന്നിധ്യവും പ്രതീക്ഷിച്ചു കൊള്ളുന്നു.