Posted 1 year ago
സമാധാന പ്രവർത്തനത്തിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനും അത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനും മുന്നോടിയായി കണ്ണൂരിലെ പീപ്പിൾസ് മൂവ്മെൻറ് ഫോർ പീസും ആലുവ യുസി കോളേജിലെ സെൻ്റർ ഫോർ പീസ് സ്റ്റഡീസ് ആൻ്റ് ഡയലോഗും ചേർന്ന് ദേശീയ ശില്പശാല സംഘടിപ്പിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ, ആക്ടിവിസ്റ്റുകൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. വിദ്യാലയങ്ങളിലേയും കലാലയങ്ങളിലും പീസ് ക്ലബ്ബുകൾ, കേഡറ്റ്സ് ഫോർ പീസ് എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.
ഏകതാ പരീക്ഷത്തിന്റെ സ്ഥാപകൻ ഡോ രാജഗോപാൽ പി.വി യുടെ നേതൃത്വത്തിൽ കോളേജിലെ ഗാന്ധി മാവിൻ ചുവട്ടിലെ പ്രതിജ്ഞയോടു കൂടി ആരംഭിച്ച ശില്പശാലയിൽ, ക്ലാസ് മുറിയിൽ നിന്നും ഗ്രാമങ്ങളിലേക്ക് എന്ന ആശയം പങ്കുവെക്കപ്പെട്ടു. ഗാന്ധിജി കലാലയങ്ങളിൽ നിന്നും തമസ്കരിക്കപ്പെടുന്നു എന്ന തിരിച്ചറിവും സമാധാന പ്രവർത്തനത്തിന് ഇന്നത്തെ അനിവാര്യതയും ജീവിതത്തെ നേരിടാൻ അനുഭവങ്ങളും ഓർമകളും കഥകളും ക്ലാസ്മുറിയിൽ പങ്കിടണം എന്നുമുള്ള നിർദ്ദേശങ്ങൾ ശില്പശാല മുന്നോട്ടുവെച്ചു. ആചാര്യശ്രീ ഡോ സച്ചിദാനന്ദ ഭാരതി കേരളത്തിൽ ഇന്ന് സമഗ്രമായ ഒരു നവോത്ഥാനത്തിൻ്റെ ആവശ്യമുണ്ടെന്നും സത്യത്തിൻ്റെ പ്രകാശം കുട്ടികൾ സ്വയം കണ്ടെത്തണമെന്നും ഓർമിപ്പിച്ചു. മാനവിക വിഷയങ്ങളുടെ പഠനം യുദ്ധത്തിൻ്റെ തത്വശാസ്ത്രത്തിൽ നിന്നും സമാധാനത്തിൻ്റെ പ്രത്യയശാസ്ത്രത്തിലേക്കുള്ള വഴികൾ തുറക്കണം. പീസ് മീറ്റുകളുടെ പ്രസക്തി കലാലയങ്ങളിൽ ഏറിവരികയാണ്. ചർച്ചാ വേദികളും തർക്കപരിഹാരത്തിന് ഉള്ള വഴികളും നവമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിനിടെ അന്യംനിന്നു പോയിരിക്കുന്നു. അക്രമത്തിൻ്റെ അഭവമല്ല സമാധാനം. അതൊരു പ്രക്രിയ ആണ്. സമാധാന പ്രവർത്തനം കാലത്തിൻ്റെ അനിവാര്യതയാണ് എന്നും ശിൽപ്പശാല ഓർമപ്പെടുത്തി.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in