കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, മാനേജർ ഡോ. കെ. പി. ഔസേപ്പ് ഐഎഫ്എസ്, ഒ.എസ്.എ. ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ, വൈസ് പ്രസിഡൻറ് അജയകുമാർ യു. എസ്., എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. ജെനി പീറ്റർ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ. വിദ്യ രവീന്ദ്രനാഥൻ തുടങ്ങിയവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന സ്കോളർഷിപ്പുകളുടെ വിതരണം ചടങ്ങിൽ നിർവഹിച്ചു. കോളജ് ക്യാൻ്റീനിൽ 50 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന രാജശേഖരൻ നായരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാവതരണങ്ങളും നടന്നു.
പൂർവ വിദ്യാർത്ഥി സംഗമത്തിന് മുന്നോടിയായി കോളേജ് ചാപ്പലിൽ വച്ച് നടന്ന കൃതജ്ഞത ശുശ്രൂഷയ്ക്ക് നെടുമ്പാശ്ശേരി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി റവ. ഫാ. ജേക്കബ് മാത്യു മുഖ്യ സന്ദേശം നൽകി.
Link to watch the Event: https://www.youtube.com/live/OyPBlzdWXfQ?si=pp28Wul1Sgzf8g5C
More photos: https://www.facebook.com/share/p/17vnx8mFh5/