ഊർജ്ജസംരക്ഷണ സന്ദേശം പകർന്ന് യുസി കോളേജ് വിദ്യാർത്ഥികൾ റാലിയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. സംസ്ഥാന എനർജി മാനേജ്മെൻറ് സെൻറർ, പരിസ്ഥിതി വികസന സമിതി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച റാലി ഊർജ്ജ സംരക്ഷണ ബോധവൽക്കരണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. തുടർന്ന് പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗവും സാധ്യതയും സംബന്ധിച്ച സന്ദേശം നൽകി. വാർഡ് മെമ്പർ അബ്ദുൽ സലാം റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഡോ. സുനിൽ ശേഖർ, ഡോ. അജലേഷ് ബി നായർ, ശ്രീമതി മിനു ജോയ്സ്, ഡോ. ജെനീഷ് പോൾ എന്നിവർ നേതൃത്വം നൽകി.