ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എം.സി.എ 2022 ബാച്ചിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ് ഐ.എ.എസ് നിർവഹിച്ചു.
ആധുനിക കാലഘട്ടത്തിന്റെ മൂല്യച്യുതികളെ പറ്റിയും യുവതലമുറയെ കാർന്നു തിന്നുന്ന മയക്കുമരുന്ന് എന്ന മഹാവിപത്തിനെ പറ്റിയും കുട്ടികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം ഐ പുന്നൂസ് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ റവ തോമസ് ജോൺ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. വകുപ്പ് മേധാവി ശ്രീമതി ദിവ്യ പി.ബി സ്വാഗതവും കോളേജ് ബർസാർ സിബു എം ഈപ്പൻ, എം.സി.എ ഡയറക്ടർ ഡോ എ.വി അലക്സ്, ശ്രീശങ്കർ എസ് (ചീഫ് ടെക്നോളജിസ്റ്റ്, എമ്മേഴ്‌സൺ), മഹേഷ് എസ് ആർ (വൈസ് പ്രസിഡൻ്റ്, അലുംനി അസോസിയേഷൻ) എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ആൻസി കെ പോൾ നന്ദി പറഞ്ഞു.