യൂ.സി. കോളേജ് ശതാബ്ദി പ്രഭാഷണ പരമ്പരയുടെ ഭാഗമായി “എൻ്റെ കർമം, എൻ്റെ ജീവിതം” എന്ന വിഷയത്തിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്തു കൊണ്ട് പ്രശസ്ത സാമൂഹിക പ്രവർത്തക ദയാ ഭായി ഏവരെയും എൻഡോസൾഫാൻ ഇരകൾക്കൊപ്പം നിൽക്കാൻ ആഹ്വാനം ചെയ്തു.
അശരണരായ ആദിവാസികൾക്ക് വേണ്ടി പ്രവർത്തിക്കുക ആണ് തൻ്റെ ജീവിത ദൗത്യം എന്ന് തിരിച്ചറിയാൻ കാരണമായ ജീവിതാനുഭവങ്ങൾ പങ്കു വച്ചു കൊണ്ട് ദയാ ബായി തനിക്ക് പ്രചോദനമായ മഹത് വ്യക്തികളെ കുറിച്ചും സംസാരിച്ചു.
ചെറു പ്രായത്തിൽ തന്നെ മനുഷ്യനന്മക്കായി പ്രവർത്തിക്കണം എന്ന് താൻ കണ്ട സ്വപ്നം നിറവേറ്റാനാണ് താൻ ഇക്കാലമത്രയും പരിശ്രമിച്ചതെന്നും അതിലൂടെ ജീവിതം ഒരു ആഘോഷമായി മാറിയെന്നും ദയാബായി പങ്കുവച്ചു.
പ്രഭാഷണ പരിപാടിക്ക് മലയാള വിഭാഗം പ്രൊഫസർ ഡോ.മിനി ആലീസ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ഡോ. എം. ഐ. പുന്നൂസ് അധ്യക്ഷത വഹിച്ചു. സൈക്കോളജി വിഭാഗം അധ്യാപിക ഡോ. സീന മത്തായി നന്ദി പ്രകാശനം ചെയ്തു.