ഇന്ത്യൻ സൊസൈറ്റി ഓഫ് അനലിറ്റിക്കൽ സയൻസും യൂണിയൻ ക്രിസ്ത്യൻ കോളേജ് രസതന്ത്ര വിഭാഗവും സംയുക്തമായി സ്പെക്ട്രോസ്കോപ്പി, ഡെൻസിറ്റി ഫങ്ങ്ഷണൽ തിയറി വിഷയങ്ങളിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. യൂസി കോളേജിൽ വച്ച് സെപ്റ്റംബർ 21 ന് നടന്ന സെമിനാർ ഡോ.എൻ.കെ. പിള്ള (സി ഇ ഒ, കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് യൂസഫ് (വൈസ് പ്രസിഡന്റ്, ഐ.എസ്.എ.എസ്), ഡോ. പി ഉണ്ണികൃഷ്ണൻ (വൈസ് ചെയർമാൻ, ഐ.എസ്.എ.എസ്, കേരള ചാപ്റ്റർ), മിനു ജോയ്സ് (രസതന്ത്ര വിഭാഗം വകുപ്പ് അധ്യക്ഷ) എന്നിവർ ആശംസകളർപ്പിച്ചു. ഡോ.പി.വി. ജോസഫ് (നാഷണൽ ജോയിൻറ് ട്രഷറർ, ഐ.എസ്.എ.എസ്) സ്വാഗതം പറഞ്ഞു. ഡോ. ജെനീഷ് പോൾ (കൺവീനർ) നന്ദി രേഖപ്പെടുത്തി. പത്തു മണി മുതൽ നാലു മണി വരെ നടന്ന സെമിനാറിൽ ഡോ.യൂസഫ് കറുവത്ത്, ഡോ. സിന്ധു മത്തായി, ഡോ. ജയശ്രീ (അപ്ലൈഡ് കെമിസ്ട്രി വകുപ്പ് കുസാറ്റ്) എന്നിവർ ക്ലാസുകൾ നയിച്ചു. നൂറ്റിയമ്പത് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ പങ്കെടുത്തു.