ആരോഗ്യ വിദ്യാഭ്യാസത്തിലൂടെയും ആത്മരക്ഷാ പരിശീലനത്തിലൂടെയും സ്ത്രീശാക്തീകരണം എന്ന വിഷയത്തിൽ വിദ്യാർത്ഥിനികൾക്കായി നടത്തി വരുന്ന സ്ത്രീശാക്തീകരണ പദ്ധതി ‘കിൻശക്തി’ യുസി കോളേജിൽ സംഘടിപ്പിച്ചു. കിൻഡർ ഹോസ്പിറ്റൽസ്, കേരള പോലീസ്, യുസി കോളേജ് എൻഎസ്എസ് യൂണിറ്റ്, എൻസിസി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ ആലുവ റൂറൽ പോലീസ് മേധാവി വൈഭവ് സക്സേന ഐപിഎസ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. അജലേഷ് ബി നായർ പങ്കെടുത്തു.
തുടർന്ന് നടന്ന വിവിധ ക്ലാസുകൾക്ക് കിൻഡർ ഹോസ്പിറ്റൽ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. സ്മിത പ്രതീഷ്, ജില്ലാ ക്രൈം ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജി കെ.എൻ., എന്നിവർ നേതൃത്വം നൽകി.