യുസി കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവംബറിൽ നടത്തുന്ന ഗ്ലോബൽ മീറ്റിനു മുന്നോടിയായി കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള പൂർവ്വ വിദ്യാർത്ഥികൾ കോട്ടയം സിഎംഎസ് കോളേജിൽ ഒത്തുകൂട്ടി. സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് ജോഷ്വ മുഖ്യാതിഥിയായി.
പൂർവ്വ അധ്യാപകർക്കും അനധ്യാപകർക്കും കോളേജ് മാനേജർ റവ. തോമസ് ജോൺ ഉപഹാരം കൈമാറി.
1948-50 ഫിലോസഫി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി, 97 വയസ്സുള്ള ടി.സി. ഉമ്മൻ ക്യാമ്പസിലെയും ഹോസ്റ്റലിലെയും രസകരമായ സംഭവങ്ങൾ ഓർത്തെടുത്തു.