Posted 5 months ago
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെയും ജില്ലാ ദുരന്ത നിവാരണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയുമായി ചേർന്ന് ശില്പശാല സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനം ഡപ്യൂട്ടി കളക്ടറും ദുരന്തനിവരാണ സമിതി കോഡിനേറ്ററുമായ ശ്രീ. അബ്ബാസ് വി. ഇ. നിർവഹിച്ചു. ദുരന്ത ലഘുകരണത്തിൽ വിദ്യാർത്ഥികളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പിക്കുന്നതിനു വേണ്ട എല്ലാവിധ സഹായസഹകരണവും ജില്ലാ ഭരകൂടത്തിൽ നിന്നും നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കമ്മാണ്ടർ പ്രശാന്ത് ജി. ചീനത്തിൻ്റെ നേതൃത്വത്തിലുള്ള എൻ.ഡി.ആർ.എഫ് (NDRF) സംഘം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ചടങ്ങിൽ മേജർ കെ എസ് നാരായണൻ, ഡോ ബിന്ദു എം., ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, ലെഫ്നന്റ് നിനോ ബേബി, ഡോ. ഷിമി പോൾ ബേബി എന്നിവർ സംസാരിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലെ അധ്യാപകരായ ഡോ. രജീഷ് ടി. ചാക്കോ, അൽന റോസ്, അജയ് ഗോപാൽ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in