Posted 5 months ago
ഡോ. സിറിയക് തോമസ് ഫൗണ്ടേഷൻ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച പ്രിൻസിപ്പലിനുള്ള ക്രാന്തദർശി പുരസ്കാരം ആലുവ യു.സി. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസിന് സമർപ്പിച്ചു.
യു.സി. കോളേജിലെ എം.എൽ. പങ്കജാക്ഷി കോൺഫറൻസ് ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയിൽ നിന്നും ഡോ. പുന്നൂസ് പുരസ്കാരം ഏറ്റുവാങ്ങി.
യു.സി. കോളേജിൽ അധ്യാപകൻ, വകുപ്പ് അധ്യക്ഷൻ, പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച് 2024 ൽ വിരമിച്ച വ്യക്തിത്വമാണ് ഡോ. എം.ഐ. പുന്നൂസ്. യുസി കോളേജിനെ അക്കാദമികവും അക്കാദമികേതരവുമായ മികവിലേക്ക് നയിച്ച പ്രവർത്തനങ്ങളെയും വിദ്യാർത്ഥികളുടെ സമഗ്ര ഉന്നതിക്കായി ആവിഷ്കരിച്ച നൂതന പദ്ധതികളെയും മുൻനിർത്തിയാണ് അവാർഡിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം ഡോ. സ്റ്റാനി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. റോയ് പോൾ ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ഡോ സിറിയക് തോമസ്, ഡോ സാബു ഡി. മാത്യു, കോളേജ് മാനേജർ ഡോ കെ പി ഔസേപ്പ് ഐ എഫ് എസ്, കോളേജ് പ്രിൻസിപ്പൽ ഡോ മിനി ആലീസ്, ജിനെറ്റ് ജെയിംസ്, ഡോ. സുനിൽ എബ്രാഹം തോമസ് തുടങ്ങിയവർ സംസാരിച്ചു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in