ആലുവ യുസി കോളേജിൽ ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകർക്കായുള്ള ദശദിന പരിശീലന പരിപാടി ആരംഭിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന കോഴ്സ് ഭാരത് മാതാ കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ കെ.എം ഉദ്ഘാടനം ചെയ്തു. യുസി കോളേജ് പ്രിൻസിപ്പൽ ഡോ എം.ഐ പുന്നൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹയർ സെക്കൻഡറി വിഭാഗം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ അബ്ദുൽ കരീം വിശിഷ്ടാതിഥിയായിരുന്നു.