Posted 2 years ago
ആലുവ: യൂണിയൻ ക്രിസ്ത്യൻ കോളേജിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് സാമ്പത്തികശാസ്ത്ര വിഭാഗവും കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി ‘ ഇന്ത്യൻ സമ്പത്ഘടന 75 വർഷങ്ങൾ പിന്നിടുമ്പോൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. സിബു എം.ഈപ്പൻ ഉദ്ഘാടനം ചെയ്ത സെമിനാറിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഉൾപ്പെടെ ദേശീയ തലത്തിൽ പ്രഗൽഭരായ നാല് സാമ്പത്തികശാസ്ത്ര വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നും അധ്യാപകരും ഗവേഷക വിദ്യാർത്ഥികളും പങ്കെടുത്തു.
മദ്രാസ് ഐ. ഐ. റ്റി. പ്രൊഫസറും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ അംഗവുമായ പ്രൊഫ. സുരേഷ് ബാബു ‘ സാമ്പത്തിക വെല്ലുവിളികളും ഇന്ത്യയുടെ വളർച്ചാ സാധ്യതകളും എന്ന വിഷയത്തിൽ സംസാരിച്ചു. അസമത്വവും കാലാവസ്ഥാവ്യതിയാനവും പണപ്പെരുപ്പവും പോലുള്ള വെല്ലുവിളികൾ ഇന്ത്യയുടെ വികസന സ്വപ്നങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് വിശദീകരിച്ചു.
മുംബൈ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെൻ്റ് റിസർച്ച് അധ്യാപകരായ പ്രൊഫ. വീരമണി സി. വിഘടന വ്യാപാരത്തിൻ്റെ ചലനാത്മകതയെ കുറിച്ചും പ്രൊഫ. എസ്. ചന്ദ്രശേഖർ ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റത്തെ കുറിച്ചും സംസാരിച്ചു. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെൻ്റ് സ്റ്റഡീസ് അധ്യാപകനും തമിഴ്നാട് പ്ലാനിംഗ് ബോർഡ് അംഗവുമായ പ്രൊഫ. വിജയഭാസ്കർ തൊഴിൽ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളും അസമത്വങ്ങളും വിശദീകരിച്ചു.
വകുപ്പ് മേധാവി ഡോ. ആൻ ജോർജ് സദസ്സിനു സ്വാഗതവും മുൻ വകുപ്പ് മേധാവി ഡോ. സുനിൽ എബ്രഹാം തോമസ് നന്ദിയും പറഞ്ഞു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in