യുസി കോളേജ് മലയാള വിഭാഗം, തൃശ്ശൂർ നാട്ടറിവ് പഠന കേന്ദ്രം, കരുമാലൂർ പൊലിക എന്നിവയുടെ സഹകരണത്തോടെ ഫോക് ലോർ ദിനാചരണം നടത്തി. സി ആർ രാജഗോപാലൻ അനുസ്മരണം പ്രൊഫ. ഇ.എസ്. സതീശൻ നിർവഹിച്ചു. മലയാള വിഭാഗം മേധാവി ഡോ. സിബു മോടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജിലെ ഫോക് ലോർ ക്ലബ്ബിൻറെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. മിനി ആലീസ് നിർവഹിച്ചു. നാട്ടാശാന്മാരെ തദവസരത്തിൽ ആദരിക്കുകയുണ്ടായി. വിനോദ് എം നമ്പ്യാർ, സവാദ് കെ.എസ്., ബിബിൻ പൊലിക, പ്രശാന്ത് പങ്കൻ,വി കെ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.