Posted 1 year ago
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ സംബന്ധിച്ച് മലയാള മനോരമയിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രത്ര റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തി കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും നടത്തി വന്നിരുന്ന ഇന്റർ കോളേജിയേറ്റ് എക്സിബിഷന്റെ എറണാകുളം ജില്ലയിലെ പ്രദർശ്ശനം യൂണിയൻ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച നടത്തി. പ്രദർശനത്തിന്റെ ഉൽഘാടനം രാവിലെ 10. 30. ന് കോളേജ് പ്രിൻസിപ്പൽ ഡോ. എം. ഐ. പുന്നുസ് നിർവ്വഹിച്ചു. കോളേജിലെ എൻ. സി. സി. വിഭാഗം മേധാവി മേജർ കെ.എസ്. നാരായണൻ ചരിത്ര വിഭാഗം അദ്ധ്യാപകരായ ഡോ. ജെനി പീറ്റർ , ഡോ. ഹനു ജീ . ദാസ് , എന്നിവർ സംസാരിച്ചു. വൈകുന്നേരം 4.30 വരെ നീണ്ട പ്രദർശ്ശനത്തിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കേരളത്തിന്റെ പങ്ക് വെളിവാക്കുന്ന അപൂർവ്വ ചിത്രങ്ങൾ, റിപ്പോർട്ടുകൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ സംബന്ധിച്ച അപൂർവ്വ ചിത്രങ്ങൾ, ഗാന്ധിജിയും കേരളവുമായി ബന്ധപ്പെട്ട അപൂർവ്വ റിപ്പോർട്ടുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. എം എ . ചരിത്ര വിദ്യാർത്ഥികൾ പ്രദർശനം ഒരുക്കുന്നതിനും കാണികൾക്ക് പ്രദർശനത്തെ സംബദ്ധിച്ച വിശദീകരണങ്ങൾ നൽകുന്നതിനും നേതൃത്വം നൽകി.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in