യുസി കോളേജിൽ ഫൗണ്ടേഷൻ ഡേ

ആലുവ യുസി കോളേജ് അതിൻറെ 105 ആം വാർഷികത്തോടനുബന്ധിച്ച് ഫൗണ്ടേഷൻ ഡേ ആചരിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാർ സേവേറിയോസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് അദ്ദേഹം കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നിത്യവനം എന്ന മിയാവാക്കി ഫോറസ്റ്റിൻ്റെ സൈനേജ് ബോർഡ് അനാച്ഛാദനം ചെയ്യുകയും കോളേജ് ചാപ്പലിന് മുൻപിൽ തബാബിയ മരത്തിൻ്റെ തൈ നടുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ മിനി ആലീസ് കോളേജ് മാനേജർ ഡോ കെ പി ഔസേപ്പ്, ഡോ സുനിൽ എബ്രഹാം തോമസ്, ഡോ ട്വിൻസി വർഗീസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. മുൻ മാനേജർമാരായ റവ തോമസ് ജോൺ, ഡോ മാത്യു കോശി, മുൻ പ്രിൻസിപ്പൽമാരായ ഡോ. റേച്ചൽ റീന ഫിലിപ്പ്, ഡോ. എം ഐ പുന്നൂസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.