UC College Aluva Back

News

യുസി കോളേജ് പ്രതിനിധികൾ വൈക്കം സന്ദർശിച്ചു.

Posted 1 week ago       Comments

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ യൂണിയൻ ക്രിസ്ത്യൻ കോളേജ് സന്ദർശനത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി കോളേജിൽ നിന്നുള്ള സംഘം വൈക്കം സന്ദർശിച്ചു.ഗാന്ധിജിയുടെ പാദസ്പർശം പതിഞ്ഞ വൈക്കത്തെ ചരിത്രപ്രധാനമായ സ്ഥലങ്ങൾ അടുത്തറിയുകയും അവയുടെ ചരിത്രപരമായ പ്രാധാന്യത്തെ മനസ്സിലാക്കുവാനും ലക്ഷ്യം വെച്ചുള്ളതാണ് ഈ യാത്ര.

പ്രിൻസിപ്പൽ ഡോ. മിനി ആലീസിന്റെ നേതൃത്വത്തിൽ അധ്യാപകർ അനധ്യാപകർ വിദ്യാർത്ഥികൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ അടങ്ങുന്ന സംഘത്തെ ദളവാക്കുളം ബസ് സ്റ്റാൻഡിൽ വച്ച് വൈക്കം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കവിത രാജേഷ് മുനിസിപ്പാലിറ്റി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

വൈക്കം സത്യാഗ്രഹത്തിന്റെയും ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ യുസി കോളേജിൽ നിന്നുള്ള സംഘത്തിന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും ചെയർപേഴ്സൺ അറിയിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ സ്മരണങ്ങളിലൂടെ വൈക്കത്തിന്റെ ചരിത്രം പുറംലോകത്തിലേക്ക് എത്തുമെന്ന് പ്രത്യാശ ചെയർപേഴ്സൺ പങ്കുവെച്ചു.

തുടർന്ന് ദളവാക്കുളം ബസ്റ്റാൻഡിൽ നിന്നും പദയാത്രയായി പ്രധാന സ്ഥലങ്ങളായ വൈക്കം മഹാദേവക്ഷേത്രം, ഇണ്ടംതുരത്തി മന, തീണ്ടൽ പലക സ്പോട്ട്, സത്യാഗ്രഹ സ്മാരക ആശ്രമം സ്കൂൾ, കുടിനീർ സ്മാരകം, പഴയ പോലീസ് സ്റ്റേഷൻ, ബോട്ട് ജെട്ടി, വൈക്കം സത്യാഗ്രഹ സ്മാരകം, വൈക്കം ബീച്ച്, തന്തൈപ്പെരിയാർ സ്മാരകം തുടങ്ങിയവ സന്ദർശിച്ചു.

1925 മാർച്ച് 18ന് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ശേഷമുള്ള യാത്രക്കിടയിൽ മഹാത്മാഗാന്ധി ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് സന്ദർശിക്കുകയും സന്ദർശക ഡയറിയിൽ ഡിലൈറ്റഡ് വിത്ത് ദി ഐഡിയൽ സിറ്റുവേഷൻ എന്ന് കുറിക്കുകയും ചെയ്തു. ഇതേ അവസരത്തിൽ തന്നെ കോളേജിന്റെ മുറ്റത്ത് അദ്ദേഹം നട്ട മാവിൻ തൈ ഗാന്ധിമാവ് എന്ന് അറിയപ്പെടുകയും ഇപ്പോഴും കോളേജ് സംരക്ഷിച്ചു പോരുകയും ചെയ്യുന്നു.

ഗാന്ധിജിയുടെ സന്ദർശനത്തിന്റെ നൂറാം വർഷം ആചരിക്കുന്ന ഈ വർഷത്തെ ഗാന്ധിവർഷം എന്ന് നാമകരണം ചെയ്യുകയും ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിലേക്ക് കടക്കുകയും ചെയ്യുന്നതിന്റെ ആദ്യപടിയായി യുസി കോളേജിൽ നിന്നും ഒരു പദയാത്ര ആലുവ മണപ്പുറം വഴി ആലുവ മുനിസിപ്പൽ ടൗൺ ഹാളിലേക്ക് ജനുവരി പതിമൂന്നാം തീയതി നടത്തപ്പെടുകയാണ്.

തുടർന്ന് പ്രഭാഷണ പരമ്പര എക്സിബിഷനുകൾ പബ്ലിക് മീറ്റിങ്ങുകൾ, ഫിലിം ഫെസ്റ്റിവൽ, വിവിധ മത്സരങ്ങൾ എന്നിവ അടങ്ങുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കോളേജ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വൈക്കം സന്ദർശനത്തിന് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. ജെനി പീറ്റർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. അജലേഷ് ബി. നായർ, പൂർവ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ, വൈസ് പ്രസിഡൻറ് ആർ. സജി, അബ്ദുസമദ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇണ്ടംതുരത്തി മനയിൽ ചെത്തു തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ, ആശ്രമം സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി. ആർ. ബിജി. തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു

.

സാഹിത്യ ഫോട്ടോഗ്രാഫർ ഡി. മനോജ് വൈക്കം യാത്രയിൽ ഉടനീളം സംഘത്തോടൊപ്പം സഞ്ചരിക്കുകയും വിവിധ സ്ഥലങ്ങൾ പരിചയപ്പെടുത്തുകയും മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

As part of the centenary celebrations of Mahatma Gandhi’s visit to Union Christian College, a group from the college visited Vaikom. The purpose of this visit was to explore the historically significant places in Vaikom, which were graced by Gandhi’s presence, and to understand their historical importance.

A team comprising teachers, non-teaching staff, students, and alumni, led by Principal Dr. Mini Alice, was welcomed at Dalavakulam Bus Stand by Vaikom Municipality Chairperson Kavitha Rajesh and other members of the Muncipality.

Extending her best wishes and congratulations to the group from UC College, the Chairperson noted that it was a proud moment as Vaikom also celebrates the centenary of the Vaikom Satyagraha. She expressed hope that revisiting the memories of the Satyagraha would bring Vaikom’s rich history to a broader audience.

The group then embarked on a walking tour from Dalavakulam Bus Stand, visiting key landmarks such as the Vaikom Mahadeva Temple, Indanthuruthi Mana, Thindal Palaka Spot, Satyagraha Memorial Ashram School, Kudineer Memorial, the Old Police Station, Boat Jetty, Vaikom Satyagraha Memorial, Vaikom Beach, and the Thanthai Periyar Memorial.

During his journey after participating in the Vaikom Satyagraha on March 18, 1925, Mahatma Gandhi visited Union Christian College, Aluva. In the college visitor’s diary, he noted, “Delighted with the ideal situation.” On the same occasion, Gandhi planted a mango sapling in the college courtyard, which is now known as the Gandhi Maavu and continues to be preserved by the college.

As this year marks the centenary of Gandhi’s visit, it has been named Gandhi Varsham, and the college has planned year-long celebrations to commemorate the milestone. The celebrations will commence with a symbolic march on January 13, starting from UC College, Aluva, passing through Manappuram, and culminating at the Aluva Municipal Town Hall.

The college has envisioned a series of events throughout the year, including lecture series, exhibitions, public meetings, film festivals, and various competitions – the Principal informed.

The Vaikom visit was coordinated by the college alumni association’s executive secretary, Dr. Jeni Peter; NSS Program Officer, Dr. Ajalesh B. Nair; alumni association general secretary, P.C. Ajith Kumar; vice president, R. Saji; and Abdusamad. TN Ramesan, general secretary of the Chethu Thozhilali Union, and PR Biji, headmistress of Ashram School, extended their greetings and addressed the gathering.

Renowned literary photographer D. Manoj accompanied the group throughout the journey, providing insights into various locations and offering valuable guidance.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in