യു.സിയിൽ നേത്രദാന പക്ഷാചരണം, യു.സി – എൽ.എഫ് നിലാവ് രണ്ടാംഘട്ടം

ആലുവ:യു.സി കോളേജിൽ കേരള നേത്രബാങ്ക് അസോസിയേഷന്റെ നേതൃത്വത്തിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ നേത്രദാന പക്ഷാചരണ സമാപന സമ്മേളനത്തിൻറെയും യു.സി- എൽ.എഫ് നിലാവ് പദ്ധതി രണ്ടാംഘട്ടത്തിൻറെയും ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പൂർവ വിദ്യാർത്ഥി മഹാ സംഗമ ദിനത്തിൽ കോളേജിൽ ശേഖരിച്ച രണ്ടായിരത്തോളം നേത്രദാന സമ്മതപത്രങ്ങൾ യു.സി കോളേജ് മാനേജർ റവ.തോമസ് ജോണിൽ നിന്നും അസിസ്റ്റന്റ് ഡയറക്ടർ ഫാ.വർഗ്ഗീസ് പാലാട്ടി ഏറ്റുവാങ്ങി.  പ്രിൻസിപ്പൽ പ്രൊഫ.ഡോ.എം.ഐ പുന്നൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എൽ.എഫ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ഡോ.ജോയ് അയിനിയാടൻ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.വർഗ്ഗീസ് പാലാട്ടി, മുനിസിപ്പൽ ചെയർമാൻ എം.ഒ .ജോൺ, റവ. തോമസ് ജോൺ, ഡോക്യൂമെന്റേഷൻ ഓഫീസർ വർഗ്ഗീസ് പോൾ, ഹെല്പ് ഏജ് ഇന്ത്യ പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ ജോൺ ഇ ഡാനിയൽ, വാർഡ് മെമ്പർ അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ  അഞ്ഞൂറോളം പേർ സംബന്ധിച്ചു.