യു.സി കോളേജിൽ അധ്യാപക ദിനം ആഘോഷിച്ചു. കോളേജ് മാനേജ്മെൻ്റും പൂർവ വിദ്യാർത്ഥി സംഘടനയും സംയുക്തമായി നടത്തിയ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ചു.
യുസി കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. രാജൻ വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. വിമർശനാത്മക ചിന്തനമാണ് ഇന്നത്തെ ലോകത്ത്, അധ്യാപകർ, അക്കാദമിക നിർവാഹകർ എന്ന നിലയിൽ, നിറവേറ്റേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.
നാക്ക് അക്രഡിറ്റേഷൻ ഉൾപ്പെടെ നിരവധി നേട്ടങ്ങളിലേക്ക് കോളേജിനെ നയിച്ച് കഴിഞ്ഞ അക്കാദമിക വർഷം വിരമിച്ച മുൻ പ്രിൻസിപ്പൽ ഡോ.എം.ഐ. പുന്നൂസിനെ ചടങ്ങിൽ ആദരിച്ചു.
പൂർവ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ, വൈസ് പ്രസിഡൻറ് ആർ സജി, എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. ജെനി പീറ്റർ തുടങ്ങിയവർ സംസാരിച്ചു.