യൂണിയൻ ക്രിസ്ത്യൻ കോളേജ് ബാസ്ക്കറ്റ്ബോൾ കിരീടം ബാംഗ്ലൂർ ജെയിൻ യൂണിവേഴ്സിറ്റിക്ക്.
യൂണിയൻ ക്രിസ്ത്യൻ കോളേജ് ബാസ്ക്കറ്റ്ബോൾ കിരീടം ബാംഗ്ലൂർ ജെയിൻ യൂണിവേഴ്സിറ്റിക്ക്.
യൂണിയൻ ക്രിസ്ത്യൻ കോളേജ് ബാസ്ക്കറ്റ്ബോൾ കിരീടം ബാംഗ്ലൂർ ജെയിൻ യൂണിവേഴ്സിറ്റിക്ക്.

44ആമത് യൂണിയൻ ക്രിസ്ത്യൻ കോളേജ് ദക്ഷിണ മേഖല ഇന്റർ കോളേജ് ബാസ്ക്കറ്റ്ബോൾ കിരീടം ബാംഗ്ലൂർ ജെയിൻ യൂണിവേഴ്സിറ്റിക്ക്.

ഫെഡറൽ ബാങ്കിൻറെ സഹകരണത്തോടെ നവീകരിച്ച സിപി ആൻഡ്രൂസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചങ്ങനാശ്ശേരി എസ്.ബി കോളജിനെ 68-66 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ജെയിൻ യൂണിവേഴ്സിറ്റി കിരീടം ചൂടിയത്.

വനിതാ വിഭാഗത്തിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ എം.ഓ.പി വൈഷ്ണവ് കോളേജ് ചെന്നൈ വിജയിച്ചു.

ബാംഗ്ലൂർ ജെയിൻ യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനം നേടി.

സമാപന ചടങ്ങിൽ ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡണ്ടും തോട്ടക്കാട്ടുകര ബ്രാഞ്ച് മേധാവിയുമായ റോസ്മിൻ തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ എം.ഐ പുന്നൂസ്, മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ടിനു യോഹന്നാൻ, കായിക വകുപ്പ് മേധാവി ഡോ ബിന്ദു എം, മുൻ അന്താരാഷ്ട്ര താരം സി.വി സണ്ണി, ആലുവ മുനിസിപ്പൽ കൗൺസിലർ ജയ്സൺ പീറ്റർ തുടങ്ങിയവർ സംസാരിച്ചു.