യൂ.സി കോളേജ് ശതാബ്ദി പ്രഭാഷണ പരമ്പര  -ഉദ്ഘാടനം -ഡോ. ശശി തരൂർ എം.പി -17/03/2022 – 7 pm
യൂ.സി കോളേജ് ശതാബ്ദി പ്രഭാഷണ പരമ്പര  -ഉദ്ഘാടനം -ഡോ. ശശി തരൂർ എം.പി -17/03/2022 – 7 pm
യൂ.സി കോളേജ് ശതാബ്ദി പ്രഭാഷണ പരമ്പര -ഉദ്ഘാടനം -ഡോ. ശശി തരൂർ എം.പി -17/03/2022 – 7 pm

യൂ.സി കോളേജ് ശതാബ്ദി പ്രഭാഷണ പരമ്പര ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും

നൂറു വർഷം പിന്നിടുന്ന ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പ്രഭാഷണ പരമ്പര ഡോ. ശശി തരൂർ എം.പി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. 2021 മാർച്ച് 29-ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്ത കോളേജ് ശതാബ്ദി ആഘോഷങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിപുലമായ പരിപാടികളാണ് കോളേജ് വിഭാവനം ചെയ്തിട്ടുള്ളത്. കോവിഡ് മൂലം മുടങ്ങി പോയ ആഘോഷ പരിപാടികൾ പ്രഭാഷണ പരമ്പരയോടെ വീണ്ടും ആരംഭിക്കുകയാണ്. വിവിധ മേഖലകളിൽ പ്രഗത്ഭരായ പ്രതിഭകളെ കോർത്തിണക്കി കൊണ്ട് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരക്ക് 2022 മാർച്ച് 17-ന് തുടക്കം കുറിക്കും. ദേശീയത, ബഹുസ്വരത, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ശശി തരൂർ എം.പി നടത്തുന്ന പ്രഭാഷണത്തോടെ പരമ്പര ഉദ്ഘാടനം ചെയ്യപ്പെടും. പത്മശ്രീ ജേതാവ് ഡോ. ശോശാമ്മ ഐപ്പ്, ശ്രീ. ഇർഫാൻ ഹബീബ്, ഡോ. തോമസ് ഐസക്ക് തുടങ്ങിയ പ്രമുഖർ തുടർ സെഷനുകളിൽ പ്രഭാഷണം നിർവ്വഹിക്കും. മാർച്ച് 17 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഓൺലൈനായി നടക്കുന്ന പരിപാടിയിൽ ശ്രോതാക്കൾക്ക് ഡോ. ശശി തരൂർ എം.പിയോട് സംസാരിക്കുവാനുള്ള അവസരം ഉണ്ടായിരിക്കും. സംവാദത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 16-ന് മുൻപ് മോഡറേറ്ററുമായി ബന്ധപ്പെടേണ്ടതാണ് (email–pro@uccollege.edu.in). പ്രഭാഷണ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം കോളേജ് യൂട്യൂബ് ചാനലിൽ ലഭ്യമാണ് (youtube.com/uccmedia).

Brochure: Lecture Series PDF