Posted 12 months ago
തലസ്ഥാനത്തെ .സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ കഴിഞ്ഞ നാലു പതിറ്റാണ്ടുകളിൽ പ്രവർത്തിച്ചിരുന്ന മുൻ പി എസ് സി (PSC) മെമ്പർ യു സുരേഷിന്റെ സ്മരണാർത്ഥം ആൾ കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റി ഏർപ്പെടുത്തിയ രക്തബന്ധു സംസ്ഥാന പുരസ്‌കാരം സന്നദ്ധ രക്‌തദാന മേഖലയിൽ സമഗ്ര സംഭാവന നൽകിയ ആലുവ ബ്ലഡ് സെന്റർ മുൻ മേധാവി ഡോ. വിജയകുമാറിന് നൽകി.
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ വച്ചു നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 11 മണിക്ക് പഞ്ചാബ് & സിൻഡ് ബാങ്ക് മുൻ എംഡി ആൻഡ് സി.ഇ.ഓ ഹരിശങ്കറിന്റെ അധ്യക്ഷതയിൽ, ചേർന്ന യോഗത്തിൽ യു.സി കോളേജ് പ്രിൻസിപ്പാൾ ഡോ. എം.ഐ. പുന്നൂസ് ആണ് പുരസ്‌കാരം നൽകി ഡോക്ടറിനെ ആദരിച്ചത്.
കോളേജ് എൻ സി സി പ്രോഗ്രാം ഓഫീസർ മേജർ കെ എസ്നാരായണൻ, ആൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് & റിട്ടയേറീസ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശ്രീകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ മുൻ കോർഡിനേറ്റർ ആയിരുന്ന ഡോ. അജിതയെയും ചടങ്ങിൽ ആദരിച്ചു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ആഷ മേരി മാത്യൂസ് സ്വാഗതവും വോളന്റീർ സെക്രട്ടറി കുമാരി ആഗ്നസ് നന്ദിയും പറഞ്ഞു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. അജലേഷ്, കെബ്സ് പ്രവർത്തകർ, കോളേജ് പൂർവ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in