Posted 6 days ago
ആരോഗ്യപൂർണ ജീവിതം ദിനംപ്രതി ഉറപ്പാക്കുക എന്ന ലക്ഷ്യം വെച്ച് കൃഷി ആധുനിക രീതികളിലൂടെ എന്ന ആശയം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്നതിനെ ആധാരമാക്കി ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ പ്രവർത്തിക്കുന്ന എൻഎസ്എസ് യൂണിറ്റ് നമ്പർ:52, മാതൃകാപരമായി ആദ്യ വളമിടീൽ ചടങ്ങ് സംഘടിപ്പിച്ചു. എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് കോർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ വളം ഇട്ടുകൊണ്ട് തുടക്കം കുറിച്ചു. പുതുതലമുറ കൃഷിയോട് കാണിക്കുന്ന വിരസതഭാവം പാടെ മാറ്റിവെച് കൃഷിക്കായ് മുന്നിട്ടിറങ്ങിയ എൻഎസ്എസ് വോളണ്ടിയർമാരെ പ്രത്യേകം അഭിനന്ദിച്ചു. കോളേജ് എൻഎസ്എസ് യൂണിറ്റ് 2024-25 കാലയളവിൽ തയ്യാറാക്കിയ മാഗസിൻ “അടിത്തറ” യുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
കരുമാലൂർ പഞ്ചായത്തിലെ അഗ്രികൾച്ചറൽ ഓഫീസർ എൽസ ജയിൽസ് കൃഷിയുടെ പ്രാധാന്യത്തെയും ശ്രദ്ധിക്കേണ്ട വസ്തുതകളെയും ഉദ്ധരിച്ചു സംസാരിച്ചു.
പ്രിൻസിപ്പൽ ഇൻ ചാർജ് എൽദോ വർഗീസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. അജിലേഷ് ബി. നായർ, ഷംല ബീഗം, ഡോ. ജിബിൻ ജോസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in