കേരളത്തിലെ മികച്ച കലാലയ മാഗസിന് പനമറ്റം ദേശീയ വായനശാല ഏർപ്പെടുത്തിയിട്ടുള്ള കടമ്മനിട്ട സ്മാരക പുരസ്കാരത്തിന് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിന്റെ വെള്ളിരേഖ എന്ന മാഗസിൻ അർഹമായി. എമിൽ എൽദോ ആണ് സ്റ്റുഡന്റ് എഡിറ്റർ. ഡോ. സജു മാത്യു സ്റ്റാഫ് എഡിറ്ററും റിസ് വിചാറ്റർജി സബ്ബ് എഡിറ്ററുമാണ്.
2023 മെയ് 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വായനശാല ഹാളിൽ വെച്ച് നടക്കുന്ന വി.ബാലചന്ദ്രൻ അനുസ്മരണ സദസ്സിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ.വി.കെ.മധു പുരസ്കാരം സമ്മാനിക്കും.