അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8, 2023 ന് യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെ എം. ബി. എ വിഭാഗം ( സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ) സംഘടിപ്പിച്ച വനിതാദിനാഘോഷത്തിൽ ആലുവ റീജിയൻ സബ്ഇൻസ്പെക്ടർ ഡിനി എ. പി വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അതിൻെറ നിയമസാധ്യതകളെ കുറിച്ചും കുട്ടികളോട് സംസാരിച്ചു. തുടർന്ന് ക്യുടോകോ കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി സെൽഫ് ഡിഫൻസ് സെക്ഷനും നടത്തി. ചടങ്ങിൽ എംബിഎ വിഭാഗം ഡയറക്ടർ പത്മജാ ദേവി, മറ്റ് അധ്യാപക-അനധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.