Posted 2 months ago
യുസി കോളേജിലെ തണലിടവുമായി സഹകരിച്ചുകൊണ്ട് യുസി കോളേജിലും സമീപപ്രദേശങ്ങളിലും നിന്ന് കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത് ഹമാര പ്ലാസ്റ്റിക്ക്സ് നിർമ്മിച്ച വേസ്റ്റ് ബിന്നുകളുടെ കൈമാറ്റ ചടങ്ങ് യുസി കോളേജ് വി.എം.എ. ഹാളിൽ വച്ച് നിർവഹിക്കപ്പെട്ടു.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെയും പുനരുപയോഗം ചെയ്യുന്നതിന്റെയും പ്രാധാന്യം വിളിച്ചോതിയ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാല എൻ.എസ്.എസ് . പ്രോഗ്രാം ഓഫീസർ ഡോ. ഇ.എൻ. ശിവദാസൻ മുഖ്യ സന്ദേശം നൽകി.
പ്ലാസ്റ്റിക് ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിൻ്റെ പ്രാധാന്യം വിവരിച്ച അദ്ദേഹം, നമ്മുടെ കലാലയത്തെ പ്ലാസ്റ്റിക് മുക്തമാക്കി, പ്ലാസ്റ്റിക്കിനെ ധനം ആക്കി മാറ്റി സമൂഹത്തിന് ഒരു മാതൃക ആകണം എന്ന് ആഹ്വാനം ചെയ്തു.
റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും നിർമ്മിച്ച വേസ്റ്റ് ബിന്നുകൾ ഹമാര പ്ലാസ്റ്റിക് മാനേജിങ് പാർട്ണർ നിബു കാസിമില്‍ നിന്നും കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ്, എൻഎസ്എസ് ഭാരവാഹികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഈ ബിന്നുകളിൽ ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് ഉപയോഗപ്രദമാകുന്ന അനവധി വസ്തുക്കൾ ഭാവിയിൽ നിർമ്മിക്കുന്നതിനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കോളേജ് മാനേജർ ഡോ. കെ.പി. ഔസേപ്പ്, പൂർവ്വ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡൻ്റ് സജി ആർ., എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസേഴ്സ് ഡോ. അജലേഷ് ബി. നായർ, ഡോ. അനുമോൾ ജോസ് വോളണ്ടിയർ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ എം, അപർണ വിനോദ് തുടങ്ങിയവർ സംസാരിച്ചു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in