ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമം പൂർവ്വ വിദ്യാർത്ഥിയും എഫ്.എ.സി.റ്റി. മുൻ സിഎംഡിയുമായ റ്റി.റ്റി. തോമസ് ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഒ.എസ്.എ. ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ, വൈസ് പ്രസിഡൻറ് അജയകുമാർ യു. എസ്., എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. ജെനി പീറ്റർ, ഓഫീസ് സൂപ്രണ്ട് സന്തോഷ് സി എം സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. സീന എം മത്തായി, യൂണിയൻ വൈസ് ചെയർപേഴ്സൺ അഖില സി ആർ തുടങ്ങിയവർ സംസാരിച്ചു.
പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന സ്കോളർഷിപ്പുകളുടെ വിതരണം ചടങ്ങിൽ നിർവഹിച്ചു.കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ സഹപാഠിക്കായി നിർമിച്ച വീടിൻ്റെ താക്കോൽദാനം ചടങ്ങിൽ നിർവഹിച്ചു. തുടർന്ന് പൂർവ വിദ്യാർത്ഥി സംഘടനയ്ക്ക് വേണ്ടി പുതിയെ വെബ്സൈറ്റ് നിർമ്മിച്ച ലാൽ പോളിനെ ആദരിച്ചു. അതേ തുടർന്ന് വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാവതരണങ്ങളും നടന്നു.
പൂർവ വിദ്യാർത്ഥി സംഗമത്തിന് മുന്നോടിയായി കോളേജ് ചാപ്പലിൽ വച്ച് നടന്ന കൃതജ്ഞത ശുശ്രൂഷയ്ക്ക് പൂർവ്വ വിദ്യാർത്ഥിയും കോളേജ് സ്റ്റാൻഡിങ് കൗൺസിൽ അംഗവും ബിഷപ്പ് മൂർ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. കുര്യൻ തോമസ് മുഖ്യ സന്ദേശം നൽകി.
The alumni meet of Union Christian College, Aluva, was inaugurated by alumnus and former FACT CMD, T. T. Thomas. The function was presided over by the College Principal, Dr. Mini Alice. OSA General Secretary P. C. Ajith Kumar, Vice President Ajayakumar U. S., Executive Secretary Dr. Jenny Peter, Office Superintendent Santhosh C. M., Staff Association Secretary Dr. Seena M. Mathai, and Union Vice Chairperson Akhila C. R. spoke on the occasion.
Scholarships instituted by the alumni were distributed during the function. The key of the house built under the leadership of the College Union for a fellow student was handed over at the event. Lal Paul, who developed the new website for the alumni association, was also felicitated. This was followed by cultural performances by students, alumni, and teachers.
Prior to the alumni meet, a thanksgiving service was held in the college chapel, with the message delivered by Dr. Kurien Thomas (Alumnus, Standinc Council Member and Former Principal, Bishop Moore College).







