യുസി കോളേജിൽ ഡോ. എ കെ ബേബി മെമ്മോറിയൽ ദക്ഷിണേന്ത്യ ഇൻറർ കൊളജിയേറ്റ് ഹോക്കി ടൂർണമെന്റിന് തുടക്കമായി

ഇരുപത്തിയേഴാം ഡോ. എ.കെ ബേബി മെമ്മോറിയൽ ദക്ഷിണ മേഖല ഇന്റർ കൊളജിയേറ്റ് ഹോക്കി ചാമ്പ്യൻഷിപ്പിന് തുടക്കമായി

കോളേജിലെ ഹോക്കി ഗ്രൗണ്ടിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളം ഹോക്കി പ്രസിഡൻറ് ബിന്ദു മനോഹരൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ മിനി ആലീസ് അധ്യക്ഷത വഹിച്ചു.

ദക്ഷിണേന്ത്യയിലെ മികച്ച ടീമുകൾ ആയ മഹാരാജാസ് കോളേജ് എറണാകുളം, സെൻ്റ് തോമസ് കോളേജ് തൃശ്ശൂർ, സെയിന്റ് സേവ്യേഴ്സ് കോളേജ് പാളയംകോട്ട, സെൻറ് പോൾസ് കോളേജ് കളമശ്ശേരി, വിദ്യാസാഗർ കോളേജ് ഉദുമൽപേട്ട്, ശ്രീ ജി വി ജി വിശാലാക്ഷി കോളേജ് ഉദുമൽപേട്ട്, സെൻ്റ് മേരിസ് കോളേജ് തൃശ്ശൂർ, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, വിക്ടോറിയ കോളേജ് പാലക്കാട്, മാർത്തോമാ കോളേജ് തിരുവല്ല തുടങ്ങിയ ടീമുകൾ പുരുഷ/വനിതാ വിഭാഗങ്ങളിലായി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

More Photos