Posted 2 years ago
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെയും ജില്ലാ ദുരന്ത നിവാരണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദുരന്ത നിവാരണ ക്ലബ് രൂപീകരിക്കുകയും നൂറു വിദ്യാർത്ഥികൾക്ക് പരിശീലനം നല്കുകയും ചെയ്തു. ജില്ല കളക്ടർ ശ്രീ. എൻ. എസ്. കെ. ഉമേഷ് ഐ.എ. എസ്. ദുരന്ത നിവാരണ ക്ലബ് ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു.ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. എം.ഐ. പുന്നൂസ്. മനേജർ റവ. തോമസ് ജോൺ,ഡപ്യൂട്ടി കളക്ടറും ദുരന്തനിവരാണ സമിതി കോഡിനേറ്ററുമായ ശ്രീമതി ഉഷാ ബിന്ദുമോൾ, ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, ഡോ. ബിന്ദു എം., ലെഫ്നന്റ് നിനോ ബേബി എന്നിവർ സംസാരിച്ചു. 2018 ലെ പ്രളയത്തിൽ കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച് പൊതുസമൂഹത്തിനു മുന്നിൽ മികച്ച മാതൃക കാഴ്ചവെച്ച യു.സി.കോളേജ് സമൂഹത്തെ ജില്ലാകളക്ടർ പ്രത്യേകമായി അഭിനന്ദിച്ചു. ആലുവ ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങൾ, ആലുവ സി.എം.ഒ. ഡോ. ജ്യോത്സനയും മെഡിക്കൽ ടീം അംഗങ്ങങ്ങൾ , വളാശ്ശേരിൽ റിവർ സ്വിമ്മിങ്ങ് പരിശീലകൻ ശ്രീ. സജി വളശ്ശേരി എന്നിവർ ക്ലാസ് നയിച്ചു. റിപ്പബ്ളിക് ദിന ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത സീനിയർ അണ്ടർ ഓഫീസറും അവസാന വർഷ ബിരുദ വിദ്യാർത്ഥിയുമായ ജെറിൻ സജിയെ ചടങ്ങിൽ അനുമോദിച്ചു.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in