Posted 2 years ago
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മഹാകവി രവീന്ദ്ര നാഥ് ടാഗോർ സന്ദർശിച്ചതിന്റെ നൂറാം വർഷം ആഘോഷിച്ചു. പ്രിൻസിപ്പൽ ഡോ. എം. ഐ. പുന്നൂസ്, മാനേജർ റവ. തോമസ് ജോൺ, ബർസാർ ഡോ. സിബു. എം. ഈപ്പൻ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ. കെ. വി. കുഞ്ഞികൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന കോളേജ് മോട്ടോയോട് ചേർന്ന് നിൽക്കുന്നതാണ് ടാഗോറിന്റെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള വീക്ഷണം. ടാഗോർ നിരന്തരം ഉയര്‍ത്തി പിടിച്ച വിശ്വ മാനവികതയുടെ ചുവടു പിടിച്ചാണ് ഭാരതത്തിന്റെ ദേശീയത രൂപപ്പെട്ടിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ദേശീയതയും മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്ന ഇടമെന്ന നിലയിൽ ഇത്തരം നിരവധി മഹത് വ്യക്തികളെ സ്വീകരിക്കാൻ യു. സി. കോളേജിനു സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോളേജിൽ നിന്നാരംഭിച്ച ദീപശിഖാ പ്രയാണം ടഗോർ കവാടം വഴി കോളേജു വലം വച്ച് കച്ചേരിമാളികയിൽ എത്തി. വിദ്യാർത്ഥികൾ മെഴുകു തിരികളേന്തി വെളിച്ചം ഏറ്റു വാങ്ങി. സ്വരലയ സാംസ്കാരിക വേദിയിലെ വിദ്യാർത്ഥികൾ ഗീതാഞ്ജലി ആലപിച്ചു. പ്രിൻസിപ്പൽ ചൊല്ലി കൊടുത്ത സുപ്രസിദ്ധ ടാഗോർ പ്രതിജ്ഞ ഏവരും ഏറ്റു ചൊല്ലി.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in