Posted 1 year ago
ബാല്യത്തിന്റെ കളി ചിരികൾക്ക് വരകളിലൂടെ ഉണർവു നൽകുവാനായി യു.സി.കോളേജ് വര ക്ലബ്ബ് അംഗങ്ങൾ കൂനമ്മാവ് സെന്റ് ജോസഫ് സ് ബോയ്സ് ഹോമിൽ ചെലവഴിച്ചു. പഠനത്തോടൊപ്പം കൃഷിയും നീന്തലും മൃഗപരിപാലനവുമൊക്കെ ചേർന്ന് സന്തോഷകരമായ അന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾക്ക് കൂടുതൽ ഉത്സാഹം പകരുന്ന ചിത്രങ്ങളാണ് വിദ്യാർത്ഥികൾ വരച്ചത്. ഭക്ഷണമുറിയിൽ പാചകവുമായി ബന്ധപ്പെട്ട ചിത്രങ്ങളും സ്വീകരണ മുറിയിൽ ബാല്യത്തിന്റെ ആഹ്ലാദവും വിസ്മയവും നിറയുന്ന ചിത്രങ്ങളു മാണ് ചുമരിൽ വരച്ചത്. ജപ്പാനിലെ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായെത്തിയ നാലു വിദ്യാർത്ഥികൾ അധ്യാപികയായ അഖില നാരായണനൊപ്പം ചുമർ ചിത്രരചനയിൽ പങ്കെടുത്തു. ബോയ്സ് ഹോമിലെ കുട്ടികളും വരയിലും ഉല്ലാസത്തിലും ഒന്നു ചേർന്നു. ബോയ്സ് ഹോമിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫാ.സംഗീത് ജോസഫ്, ഫാ.ജോസ് ഡൊമിനിക്, ബ്രദർ ജോസഫ് പെരേര വരക്ലബ്ബ് കോർഡിനേറ്റർ ഡോ. മിനി ആലീസ്, വിദ്യാർത്ഥികളായ ജന്നത്ത് റഹീം, സൗപർണ്ണിക ശ്രീ കുമാർ, ഫസീൽ യൂസഫ്, ആദിത്യൻ ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in