Union Christian College is now Autonomous

Union Christian College is now Autonomous

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിന് അക്കാദമിക മികവിന്റെ അംഗീകാരമായി ഓട്ടോണമസ് പദവി ലഭിച്ചു.

ഉന്നത വിദ്യാഭ്യാസരംഗത്ത് തിളക്കമാർന്ന 103 വർഷത്തെ പാരമ്പര്യം അവകാശപ്പെടാനുള്ള യുസി കോളേജിന്റെ പാഠ്യ-പാഠ്യേതര, ഗവേഷണ രംഗത്തെ മികവിനുള്ള അംഗീകാരമാണ് ഓട്ടോണമസ് പദവി എന്ന് മാനേജർ ഡോ. കെ. പി. ഔസേപ്പ്, ഐ എഫ് എസ്, പ്രിൻസിപ്പൽ ഡോ. മിനി ആലീസ് എന്നിവർ അറിയിച്ചു.

മഹാത്മാഗാന്ധി സർവ്വകലാശാലയും ആയുള്ള ബന്ധം നിലനിർത്തുന്നതിനോടൊപ്പം പാഠ്യപദ്ധതികൾ സ്വതന്ത്രമായി രൂപകല്പന ചെhere:യ്ത് നടപ്പാക്കുവാനും പരീക്ഷകളും മൂല്യനിർണയവും സ്വതന്ത്രമായി നടത്തുവാനും ഓട്ടോണമസ് പദവി കോളേജിനെ അനുവദിക്കുന്നു. ഇതോടൊപ്പം ആഗോള പ്രാധാന്യമുള്ള പാഠ്യപദ്ധതികൾ ആരംഭിക്കുവാനും ഗവേഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുവാനും ഓട്ടോണമസ് പദവി വഴിയൊരുക്കും.