യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗം അധ്യാപകനും കോളേജ് ബർസാറും ആയ ഡോ. എം.ഐ പുന്നൂസ് രചിച്ച് സൈകതം ബുക്സ് പ്രസിദ്ധീകരിക്കുന്ന കാഴ്ചയും കാഴ്ചപ്പാടും:വിമർശനാത്മക വീണ്ടുവിചാരങ്ങൾ എന്ന പുസ്തകത്തിൻറെ പ്രകാശനം എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവം ഉദ്ഘാടന ചടങ്ങിൽ വച്ച് ഡിസംബർ മാസം മൂന്നാം തീയതി 3.30ന് ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ എം.ബി രാജേഷ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ആയ ശ്രീ പി.കെ സോമന് നൽകിക്കൊണ്ട് നിർവഹിക്കുന്നു. യു സി കോളേജ് എം സി എ സെമിനാർ ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പുസ്തകപ്രകാശന ചടങ്ങിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.