യു സി കോളേജ് മലയാളം വിഭാഗം ശതപൗർണമി 2022 ആഘോഷവും സർവവിജ്ഞാനകോശം ഡയറക്ടർ ആയി നിയമിതയായ ഡോ മ്യുസ് മേരി ജോർജിന് യാത്രയയപ്പും 15ന് 10ന് നടക്കും. നടൻ വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്യും.
പ്രിൻസിപ്പൽ ഡോ താര കെ സൈമൺ അധ്യക്ഷത വഹിക്കും. മലയാള വിഭാഗം പ്രസിദ്ധീകരിക്കുന്ന ‘ഉത്തരസ്ത്രീവാദ സിദ്ധാന്തങ്ങൾ’ പുസ്തകത്തിൻറെ പ്രകാശനം സംവിധായകൻ ബി ഉണ്ണികൃഷ്ണനും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം കവി അൻവർ അലിയും നിർവഹിക്കും. കോളേജ് മാനേജർ റവ തോമസ് ജോൺ കോപ്പി സ്വീകരിക്കും.
എൻഡോവ്മെൻറ് അവാർഡ് സ്ഥാപനോദ്ഘാടനം ‘സൊലസ്’ സാരഥി ഷീബ അമീറും പുരസ്കാരവിതരണം എഴുത്തുകാരൻ കെ സി നാരായണനും നിർവഹിക്കും.