മലയാള പൗർണ്ണമി – 2023

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള പൂർവ്വ വിദ്യാർത്ഥി സമ്മേളനം മലയാള പൗർണ്ണമി – 2023 നവംബർ 8 ബുധൻ വൈകുന്നേരം 4 മണിക്ക് എം. എൽ. പങ്കജാക്ഷി കോൺഫറൻസ് സെന്ററിൽ വച്ച് നടക്കുന്നതാണ്. പ്രിൻസിപ്പാൾ ഡോ. എം. ഐ. പുന്നൂസിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഡോ മ്യൂസ് മേരി ജോർജ് മുഖ്യാതിഥിയായിരിക്കും. ഇതിനോടനുബന്ധിച്ച് മലയാളവിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും പങ്കെടുക്കുന്ന കവിയരങ്ങും അഡ്വ. അംബരീഷ് വൈക്കം അവതരിപ്പിക്കുന്ന മൽഹാർമഴ Rain of Poetry and Music (കാവ്യ സംഗീത സന്ധ്യ) ഉണ്ടായിരിക്കുന്നതാണ്. അത്താഴവിരുന്നോടെ അവസാനിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും ഹാർദമായി സ്വാഗതം ചെയ്യുന്നു.