യുസി കോളേജ് മലയാള വിഭാഗത്തിലെ വിദ്വാൻ പിജി നായർ സ്മാരക ഗവേഷണ കേന്ദ്രം 2025 മാർച്ച് 5, 6, 7 തീയതികളിലായി സംഗീതത്തിന്റെ വർത്തമാനങ്ങൾ എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാറും വിദ്വാൻ പിജി നായർ സ്മാരക ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിക്കുന്ന ‘തമിഴ് മലയാളം പെൺ കവിതകൾ’ എന്ന ഭൂമി മലയാളം റിസർച്ച് ജേണലിന്റെ പതിനാറാം ലക്കത്തിന്റെ പ്രകാശനവും സംഘടിപ്പിക്കുന്നു.
മാർച്ച് അഞ്ചാം തീയതി നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ശ്രീവൽസൺ ജെ. മേനോൻ സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിക്കും. പിജി നായർ അനുസ്മരണവും ഭൂമി മലയാളം ജേണൽ പ്രകാശനവും കോളേജ് മാനേജർ ഡോ. കെ. പി. ഔസേപ്പ്, ഐ.എഫ്.എസ്. നിർവഹിക്കും. വിദ്വാൻ പിജി നായർ ട്രസ്റ്റ് അംഗം ഡോ. സജി കെ. എസ്. ജേണൽ ഏറ്റുവാങ്ങും. തുടർന്ന് നടക്കുന്ന വിവിധ സെഷനുകൾക്ക് പ്രഗൽഭർ നേതൃത്വം നൽകും.
മാർച്ച് ഏഴാം തീയതി ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വി കലാധരൻ ‘മലയാളിയുടെ സംഗീതപാരമ്പര്യം: സത്യവും മിഥ്യയും’ എന്ന വിഷയത്തിൽ സമാപന പ്രഭാഷണം നടത്തുമെന്ന് പ്രിൻസിപ്പൽ ഡോ മിനി ആലീസ്, മലയാളം വിഭാഗം അധ്യക്ഷൻ ഡോ. സിബു എം. ഈപ്പൻ എന്നിവർ അറിയിച്ചു.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in