ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ മുൻ അധ്യാപകരുടെയും അനധ്യാപകരുടേയും അനുസ്മരണസമ്മേളനം നടന്നു.
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ മുൻ അധ്യാപകരുടെയും അനധ്യാപകരുടേയും അനുസ്മരണസമ്മേളനം നടന്നു.
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ മുൻ അധ്യാപകരുടെയും അനധ്യാപകരുടേയും അനുസ്മരണസമ്മേളനം നടന്നു.

യൂണിയൻ ക്രിസ്ത്യൻ കോളേജ് മുൻ ഇംഗ്ലീഷ് അധ്യാപകനായ പ്രൊഫസർ മാത്യു സി എബ്രഹാം, മാത്തമാറ്റിക്സ് അധ്യാപകനായ പ്രൊഫസർ എം മാധവൻകുട്ടി, ശ്രീ എൻ ജെ ചാക്കോ, ശ്രീ എം വി ജോണി എന്നിവരുടെ അനുസ്മരണ സമ്മേളനം നടന്നു.

കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചു കൊണ്ടാണ് ചടങ്ങുകൾ നടന്നത്.

പ്രിൻസിപ്പാൾ ഡോ ഡേവിഡ് സാജ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജർ റവ തോമസ് ജോൺ, മുൻ അധ്യാപകരായ പ്രൊഫസർ മാത്യു കോശി, പ്രൊഫസർ വി എം ജോണപ്പാ എന്നിവരും ഓഫീസ് സൂപ്രണ്ട് ആയ ശ്രീ ആർ അശോകൻ മുൻ വിദ്യാർഥികളായ ശ്രീ അജയകുമാർ എ എസ്, അഡ്വക്കേറ്റ് ജയശങ്കർ, പ്രൊഫസർ ബി ടി ജോയ് എന്നിവർ അനുശോചനം അറിയിച്ചു.

അധ്യാപകപ്രതിനിധികളായ ശ്രീമതി രേഖ നായർ , ഡോ ജീന ജോയ് എന്നിവർ അനുശോചന പ്രമേയം അവതരിപ്പിച്ചു.