യുസി കോളേജിൽ ഊർജ കിരൺ 2022 23 സെമിനാർ സംഘടിപ്പിച്ചു.
യുസി കോളേജിൽ ഊർജ കിരൺ 2022 23 സെമിനാർ സംഘടിപ്പിച്ചു.
യുസി കോളേജിൽ ഊർജ കിരൺ 2022 23 സെമിനാർ സംഘടിപ്പിച്ചു.

എനർജി മാനേജ്മെൻറ് സെൻറർ കേരള (ഇ.എം.സി) യുടെ ആഭിമുഖ്യത്തിൽ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ രസതന്ത്ര വിഭാഗം കളമശ്ശേരി നിയോജക മണ്ഡലത്തിലെ കരുമാല്ലൂർ പഞ്ചായത്തിലെ ജനങ്ങൾക്കായി ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. യുസി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ എം.ഐ പുന്നൂസ് അധ്യക്ഷത വഹിച്ചു.

ജീവിതശൈലിയും ഊർജ്ജകാര്യ ശേഷിയും എന്ന വിഷയത്തിൽ ഇ.എം.സി റിസോഴ്സ് പേഴ്സണായ ശ്രീകുമാർ നെടുമ്പാശ്ശേരി ക്ലാസുകൾ നയിച്ചു. കുടുംബശ്രീ അംഗങ്ങളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
വാർഡ് മെമ്പർ അബ്ദുൽസലാം, രസതന്ത്ര വിഭാഗം മേധാവി മിനു ജോയ്സ്, ഊർജകിരൻ കോഡിനേറ്റർ ഡോ. സുനിൽ ശേഖർ എ.സി എന്നിവർ സംസാരിച്ചു.