Posted 6 months ago
യുസി കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം ജൂലൈ മീറ്റ് സംഘടിപ്പിച്ചു.
ഓർമകൾ ഉണർത്തുന്ന തങ്ങളുടെ പഴയ കലാലയ മുറ്റത്ത് ഗതകാല സ്മരണകൾ പങ്കുവെച്ച് ജൂലൈ മീറ്റ് പൂർവ വിദ്യാർത്ഥി സംഗമം യുസി കോളേജിൽ നടന്നു. പത്തു മണിക്ക് എം.ബി.എ. കോൺഫറൻസ് ഹാളിൽ ചേർന്ന പൊതുസമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെ വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് 100 ഓളം പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു. പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ വിദ്യാർത്ഥിയും പൈ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഗോപാൽ പൈ മുഖ്യപ്രഭാഷണം നടത്തി. മാനേജർ ഡോ. കെ.പി. ഔസേപ്പ് ഐ.എഫ്.എസ്., പൂർവ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ, അമേരിക്കയിലെ പൂർവവിദ്യാർഥി സംഘടനയെ പ്രതിനിധീകരിച്ച് പ്രസിഡൻറ് ജോർജ് വർഗീസ്, കുവൈറ്റ് ചാപ്റ്ററിനെ പ്രതിനിധീകരിച്ച് പ്രസിഡൻറ് സിറിയക് ജോർജ്, തിരുവനന്തപുരം ചാപ്റ്ററിനെ പ്രതിനിധീകരിച്ച് സെക്രട്ടറി സലീം മുഹമ്മദ്, യുഎഇ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് അഡ്വൈസറി മെമ്പർ ഗീത് കൃഷ്ണ പൂർവ വിദ്യാർത്ഥി സംഘടന എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. ജെനി പീറ്റർ എന്നിവർ പ്രസംഗിച്ചു. യുസി കോളേജിൽ പുതിയതായി ജോലിയിൽ പ്രവേശിച്ച അധ്യാപകരെയും അനധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാ അവതരണങ്ങളും നടന്നു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in