ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 67 മത് വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പ്ലാന്റ് എ ലൈഫ് ഫോർ ബെറ്റർ ടുമാറോ എന്ന പദ്ധതി പ്രകാരം ആയിരം വൃക്ഷത്തൈകൾ യുസി കോളേജിന് കൈമാറി.
യുസി കോളേജിലെ വി.എം.എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ എൽ.ഐ.സി സീനിയർ ബ്രാഞ്ച് മാനേജർ വിനോദ് ജോസഫിൽ നിന്നും കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് വൃക്ഷത്തൈകൾ ഏറ്റുവാങ്ങി.
ആഗോളതാപനം തടയുന്നതിനായി നടത്തപ്പെടുന്ന ഈ സംരംഭത്തിൽ നിന്നും ലഭിച്ച വൃക്ഷത്തൈകളിൽ നിന്നും 102 തൈകൾ കോളേജ് ക്യാമ്പസിൽ നടുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ചടങ്ങിനെ തുടർന്ന് വൃക്ഷത്തൈകൾ കോളേജിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വിതരണം ചെയ്തു.
ചടങ്ങിൽ ബർസാർ ഡോ. സിബു എം. ഈപ്പൻ, ബോട്ടണി വകുപ്പ് അധ്യക്ഷൻ ഡോ എം. അനിൽകുമാർ , ചരിത്ര വിഭാഗം അധ്യക്ഷ ട്രീസാ ദിവ്യ എന്നിവർ സംസാരിച്ചു.