UC College Aluva Back

News

വനിതാ ദിനം ആചരിച്ചു.

Posted 2 days ago       Comments

വനിതാ ദിനം ആചരിച്ചു.

മാർച്ച്‌ 8 വനിത ദിനത്തോടനുബന്ധിച്ച് KSWDC, വുമൺ സെല്ലും യൂണിയൻ ക്രിസ്ത്യൻ കോളേജിലേ (NSS)നാഷണൽ സർവീസ് സ്കീം യൂണിറ്റ് നമ്പർ 52 സംയുക്തമായി 2025 വർഷത്തെ വനിതാ ദിനം ആചരിച്ചു.

ദി സൈക്കോളജി ഓഫ് വുമൺ എമ്പവർമെന്റ് (The psychology of women empowerment :Breaking mental Barriers) എന്ന വിഷയത്തിൽ ഫീൽ ഹോം സൈക്കോളജിക്കൽ കൗൺസിലിങ് കൊച്ചി സെന്ററിലെ ചീഫ് സൈക്കോളജിസ്റ്റ് ആയിട്ടുള്ള മിസ്. കാവേരി എസ് ആണ് ക്ലാസ്സ്‌ നയിച്ചത്. കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായിരുന്നു ഇവർ. എൻ എസ് എസ് ഗീതത്തോടെ ആരംഭിച്ച പരിപാടിക്ക് Nss ന്റെ പ്രോഗ്രാം ഓഫീസർ അജിലേഷ് സർ സ്വാഗതം പറഞ്ഞു, ഹിസ്റ്ററി ഡിപ്പാർട്മെന്റ് ടീച്ചറും വുമൺ സെല്ലിന്റെ കോർഡിനേറ്റർ കൂടിയായ മിസ്. ട്രീസ ദിവ്യ ടി ജെ ആശംസ അർപ്പിച്ചു സംസാരിച്ചു.

തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിഷയം ആണ് ചർച്ച ചെയ്തത് അത് സ്ത്രീകളിൽ മാത്രമായി ഒതുങ്ങി നിൽക്കാതെ പൊതുവെ ഉള്ള ആളുകളുടെ മാനസിക പിരിമുറുക്കങ്ങളെ പറ്റിയും സമൂഹത്തിൽ എങ്ങനെ നാം നമ്മളെ തന്നെ കാണുന്നു, വിലയിരുത്തുന്നു എന്നതിനെ പറ്റിയൊക്കെ കാവേരി മിസ്സ്‌ സെഷൻ ഇൽ സംസാരിച്ചു. പ്രധാനമായും നാം നമ്മളെ തന്നെ സ്നേഹിക്കുക മറ്റുള്ളവർക്ക് കൊടുക്കുന്ന അതെ പരിഗണന കൊടുത്ത് കൊണ്ട് സമൂഹത്തിൽ മുന്നോട്ട് വരാനാണ് ഓരോ സ്ത്രീയും ശ്രമിക്കേണ്ടത് എന്നതായിരുന്നു അടിത്തറ. സ്ത്രീകൾ സമൂഹത്തിൽ നിരവധി പ്രശ്നങ്ങളിൽ കൂടി കടന്ന് പോകുന്നുണ്ട് ഇപ്പോഴും, അതിനാൽ തന്നെ സ്ത്രീ ശൿഥീകരണത്തെ പറ്റിയുള്ള ക്ലാസുകൾക്ക് ഇന്നും ഉയർന്ന സ്ഥാനം തന്നെയുണ്ട്. മനഃശാസ്ത്രപരമായി സ്ത്രീ ശൿ‌തീകരണം എങ്ങനെയായിരിക്കണം എന്നതായിരുന്നു കാവേരി മിസ്സ്‌ ഈ ഒരു വിഷയത്തിലൂടെ പറഞ്ഞു തന്നത്. വളരെ മികച്ച ഒരു ക്ലാസ്സ്‌ ആയിരുന്നു പലതും നമ്മൾക്ക് സ്വയമേ അനുഭവപ്പെട്ടതും അനുഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളും ആയി തോന്നി. ജനനം മുതൽ മരണം വരെ ഒരാൾ കടന്ന് പോകുന്ന പല തരം അവസ്ഥകളെ കുറിച്ചും മിസ്സ്‌ വളരെ വ്യക്തമായി മനസ്സിലാക്കി തന്നു. ജീവിതത്തിൽ പ്രാവർത്തികം ആക്കാനുള്ള ഒരുപാട് അറിവുകളോടെയാണ് ഓരോരുത്തരും ക്ലാസ്സ്‌ കഴിഞ്ഞ് മടങ്ങിയത്.

വിദ്യാർഥികൾക്കുണ്ടായ സംശയങ്ങൾ ദുരീകരിച്ചും കാവേരി മിസ്സ്‌ സംസാരിച്ചു . Nss വോളന്റീയർ സെക്രട്ടറി അപർണ വിനോദ് ഔപചാരികമായി നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിപ്പിച്ചു.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Autonomous Affiliated to Mahatma Gandhi University, Kottayam, India NAAC Re-Accredited with A++ Grade in Vth cycle

Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, +91-7012626868
Email : ucc@uccollege.edu.in