ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ മലയാളവിഭാഗത്തിൽ ഏർപ്പെടുത്തിയിട്ടുള്ള വിദ്വാൻ പി ജി നായർ സ്മാരക ഫെലോഷിപ്പിന് ഉള്ള ഗവേഷണ പ്രോജക്റ്റുകൾക്കുള്ള അപേക്ഷ 2021 മെയ് 10 വരെ സമർപ്പിക്കാം. മലയാളഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ചുള്ള ഗവേഷണമായിരിക്കണം പ്രൊജക്റ്റിന്റെ വിഷയം. ഗവേഷണ പ്രൊജക്റ്റിന്റെ കാലാവധി ഒരു വർഷം ആയിരിക്കും. ഒരു മുഴുവൻസമയ ഗവേഷണ പ്രോജക്ട് ആണിത്. തെരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് പ്രതിമാസം 12,000 രൂപ വരെ ഫെലോഷിപ്പ് ആയി ലഭിക്കും. ഭാഷാ സാഹിത്യങ്ങളിൽ ഗവേഷണ താല്പര്യമുള്ള ആർക്കും അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 40 വയസ് കവിയരുത്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റയും ഗവേഷണ പ്രോജക്റ്റിന്റെ കരട് രൂപവും സഹിതം മെയ് 10 ന് മുൻപ് കിട്ടത്തക്കവിധം വകുപ്പ് അധ്യക്ഷ, മലയാളവിഭാഗം, യു സി കോളേജ്, ആലുവ- 2എന്ന വിലാസത്തിൽ അയയ്ക്കുക.
യുസി കോളേജിലെയും പി ജി നായർ കുടുംബത്തിലേയും ബന്ധുക്കൾ അപേക്ഷിക്കേണ്ടതില്ല. അന്വേഷണങ്ങൾക്ക് 9446688672 എന്ന നമ്പറിൽ ബന്ധപ്പെടുക.