UC College Aluva Back

News

ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം

Posted 8 months ago       Comments

ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം

100 വർഷത്തെ ചരിത്രത്തിൻ്റെ വീണ്ടെടുത്ത്, അതിൽ നിന്നും ഊര്ജം സംഭരിച്ച്, കരുത്ത് സ്വാംശീകരിക്കുകയാണ് ഈ ശതാബ്ദി ആഘോഷങ്ങളുടെ സത്ത എന്ന് മന്ത്രി പി രാജീവ്. ആലുവ യുസി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ് മുഖ്യാതിഥിയായ സമ്മേളനത്തിൽ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ സി.റ്റി അരവിന്ദകുമാർ അധ്യക്ഷത വഹിച്ചു.

ആധുനിക കാലത്തിൽ, എല്ലാ മേഖലകളും നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് മുന്നേറുമ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്തിനും മാറിനിൽക്കാൻ സാധിക്കില്ല. കേരള ഉന്നത വിദ്യാഭ്യാസ രംഗത്ത് സവിശേഷ സ്ഥാനം വഹിക്കുന്ന യൂണിയൻ ക്രിസ്ത്യൻ കോളേജ് പുതിയ കോഴ്സുകൾ നൽകിക്കൊണ്ടും വിദ്യാർഥികൾക്ക് അനുയോജ്യമായ അവസരങ്ങൾ ഒരുക്കിക്കൊണ്ടും മുന്നേറേണ്ടതാണ് എന്ന് ഡോ. സോമനാഥ് പറഞ്ഞു.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഗുരുശ്രേഷ്ഠ അവാർഡുകൾ നൽകി ഡോ. സി. ജോയ്സ് മാത്യു, പ്രൊഫ. കെ. ഗോവിന്ദൻകുട്ടി മേനോൻ, പ്രൊഫ. കെ പി മാത്യു എന്നീ പൂർവ്വ അധ്യാപകരെ കോളേജ് ആദരിച്ചു. അതോടൊപ്പം കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി എം.പി. ഉമ്മൻ, റ്റി.വി. പൗലോസ്, ലീലാമ്മ ജേക്കബ് എന്നീ പൂർവ്വ അനധ്യാപകരെയും ആദരിച്ചു. ശതാബ്ദി സുവനീറിന്റെ പ്രകാശനം ആലുവ എംഎൽഎ അൻവർ സാദത്ത് നിർവഹിച്ചു. മാനേജർ റവ തോമസ് ജോൺ, പ്രിൻസിപ്പൽ ഡോ എം.ഐ. പൂന്നൂസ്, ഡോ എം. അനിൽകുമാർ, ഓഫീസ് സൂപ്രണ്ട് സോണി വർഗീസ്, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻറ് പി.സി. അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ അവതരണങ്ങളും നടന്നു.

വൈകുന്നേരം നടന്ന ചടങ്ങിൽ കലാരംഗത്ത് മികച്ച സംഭാവനകൾ നൽകിയ ടി എസ് രാജു, ചിക്കു ചാക്കോ, രാജൻ ആൻറണി കലാഭവൻ റഹ്മാൻ, വേണു കെ ബി, ലിജോ ജോസ് പെല്ലിശ്ശേരി, റാസി റൊസാരിയോ, ജൂഡ് ആൻറണി ജോസഫ്, ദുർഗ വിശ്വനാഥ് ഫാസിൽ റസാക്ക് എന്നീ 10 പൂർവവിദ്യാർത്ഥികളെ ശതാബ്ദി അവാർഡുകൾ നൽകി ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ എം.ഐ. പുന്നൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സംവിധായകൻ കമൽ മുഖ്യാതിഥിയായി. മാനേജർ റവ തോമസ് ജോൺ, ഡോ മാലിനി ആർ, നീനോ ബേബി തുടങ്ങിയവർ സംസാരിച്ചു.

2021 മാർച്ച് മാസത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്ത ശതാബ്ദി ആഘോഷങ്ങൾക്കാണ് ഇപ്പോൾ തിരശ്ശീല വീഴുന്നത്.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in