സത്യാന്വേഷണം ജീവിത നിഷ്ഠയാകണം- കെ. സച്ചിദാനന്ദൻ
സത്യാന്വേഷണം ജീവിത നിഷ്ഠയാകണം- കെ. സച്ചിദാനന്ദൻ
സത്യാന്വേഷണം ജീവിത നിഷ്ഠയാകണം- കെ. സച്ചിദാനന്ദൻ

യു.സി. കോളേജ് ശതാബ്ദി ആഘോഷ പ്രഭാഷണ പരമ്പരയിൽ ആറാമതായി ടി. ഓ. അബ്ദുള്ള എൻഡോമെൻ്റ് പ്രഭാഷണം കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് കെ. സച്ചിദാനന്ദൻ നടത്തി.

ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തി വിവരിച്ചുകൊണ്ട് “എന്തു കൊണ്ട് ഗാന്ധി” എന്ന വിഷയത്തിൽ അദ്ദേഹം വിദ്യാർത്ഥികളോട് സംവദിച്ചു.

സത്യം ദൈവമാണെന്ന ഗാന്ധിയൻ കാഴ്ചപ്പാടിനെ വിവരിച്ചു കൊണ്ട് അദ്ദേഹം വിദ്യാർത്ഥികളോട് സത്യാന്വേഷണം ജീവിത നിഷ്ഠയാകണം എന്ന് അഹ്വാനം ചെയ്തു.

ആത്മീയത വർഗീയതയിലേക്ക് വഴിമാറ്റപെടുന്ന ഈ കാലത്ത് മതേതരത്വം, അഹിംസ, ധർമം എന്നീ ഗാന്ധിയൻ ആശയങ്ങളിൽ അന്തർലീനമായ അർത്ഥങ്ങൾ അന്വേഷിക്കാൻ യുവാക്കൾ ശ്രമിക്കണമെന്ന് സച്ചിദാനന്ദൻ ഓർമിപ്പിച്ചു.

സമത്വത്തെ വിദൂരമാക്കുന്ന ഭരണകൂടത്തിൻ്റെ പ്രവർത്തികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഗാന്ധിയൻ ദർശനങ്ങളുടെ പിൻബലത്തിൽ ജനാധിപത്യത്തെ വിലയിരുത്താൻ ശ്രമിക്കേണ്ടതിൻ്റെ കാലിക പ്രസക്തി അദ്ദേഹം വിലയിരുത്തി.

പൊതുജനം നിഷ്‌ക്രീയരായ ഉപഭോക്താക്കളാകരുത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിന് കോളേജ് പ്രിൻസിപ്പാൾ ഡോ. എം. ഐ. പുന്നൂസ് അദ്ധ്യക്ഷം വഹിച്ചു. കൊച്ചി ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. വി. എം. മൈക്കിൽ, കോളേജ് ഗാന്ധി ദർശൻ ക്ലബുമായി ധാരണാ പത്രം ഒപ്പിട്ട കൊച്ചി പ്രബോധ ട്രസ്റ്റിൻ്റെ സെക്രട്ടറി നവീൻകുമാർ ഡി. ഡി., മുതിർന്ന ഗാന്ധിയൻ അമ്പലമേട് ഗോപി എന്നിവർ ആശംസകൾ നേർന്നു. മലയാള വിഭാഗം അധ്യാപിക ഡോ. മിനി ആലീസ് സദസ്സിന് സ്വാഗതം പറയുകയും പ്രഭാഷണ പരമ്പരയുടെ സംഘാടക ഡോ. സീന മത്തായി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.