Posted 1 year ago
പ്രശസ്ത കവി എൻ. കെ. ദേശം അന്തരിച്ചു.
ഏറ്റവും വേദനാജനകമായ വാർത്ത. ദേശം മാഷുമായി രണ്ടു പതിറ്റാണ്ടുകാലത്തെ ആത്മബന്ധമുണ്ടായിരുന്നു. കോളജിൽ ദേശം മാഷിന്റെ നേതൃത്വത്തിൽ ആരംഭിച്ച നളചരിതം അക്ഷരശ്ലോകസദസ്സ് വളരെ നന്നായി പ്രവർത്തിച്ചു വന്നിരുന്നു. കോളേജിനോട് ഏറെ ആദരവും സ്നേഹവും പുലർത്തിയിരുന്ന വിശിഷ്ടനായ ഒരു പൂർവ്വവിദ്യാർത്ഥിയെ ആണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ശതാബ്ദിപുരസ്കാരത്തിന്റെ ഭാഗമായി സാഹിത്യവിഭാഗത്തിൽ അവാർഡ് നല്കി ആദരിക്കാനൊരുങ്ങിയിരിക്കുമ്പോഴാണ് ആകസ്മികമായ വിയോഗം ഉണ്ടായത്. നാലായിരത്തോളം ശ്ലോകങ്ങൾ മനസ്സിൽ കൊണ്ടു നടന്നിരുന്ന അക്ഷരശ്ലോകരംഗത്തെ ആചാര്യനെയാണ് നഷ്ടമായിരിക്കുന്നത്. മലയാളസാഹിത്യത്തിനും യൂ സി കോളജിനും അപരിഹാര്യമായ നഷ്ടമാണ് സംഭവിച്ചത്. പിതൃതുല്യം ഞാൻ സ്നേഹിച്ചിരുന്ന പ്രിയ ഗുരുവിന്റെ ഓർമ്മകൾക്കു മുന്നിൽ കണ്ണീർപ്രണാമം????
-Principal.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in