ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. ആൻ ജോർജ് മിസ്സിന്റെ പിതാവ് പ്രൊഫ. ഡോ. കെ. കെ. ജോർജ് സാർ റിനൈമെഡിസിറ്റി ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രി അന്തരിച്ചു.
ജോർജ് സാർ കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ സാമ്പത്തികവിദഗ്ധനും കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ദീർഘവർഷങ്ങൾ പ്രൊഫസറുമായിരുന്നു. യൂ.സി. കോളേജ് പൂർവ്വ വിദ്യാർത്ഥിയായിരുന്ന ജോർജ് സാർ കോളജിന്റെ സ്റ്റാൻഡിങ് കൗൺസിൽ അംഗവുമായിരുന്നിട്ടുണ്ട്.
സാറിന്റെ ആത്മകഥ A Journal of My Life അടുത്തകാലത്താണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ പ്രകാശനം മുൻ മന്ത്രി ഡോ. തോമസ് ഐസക്കാണ് നിർവ്വഹിച്ചത്.
പ്രിയ ജോർജ് സാറിന്റെ വേർപാടിൽ യൂ സി കോളജ് സമൂഹത്തിനുള്ള അനുശോചനവും ആദരാഞ്ജലികളും അറിയിക്കുന്നു.???.