സിനു വർഗ്ഗീസ് സ്മാരക എൻഡോവ്മെൻ്റ് പുരസ്കാരം ഡോ. ഇന്ദുലേഖ കെ. എസിന്

ആലുവ : വിവിധ സർവ്വകലാശാലകളിൽ നിന്ന് മലയാളത്തിൽ ഡോക്ടറേറ്റ് ലഭിച്ച മികച്ച ഗവേഷണ പ്രബന്ധത്തിന് ഏർപ്പെടുത്തിയിട്ടുള്ള 2025 ലെ സിനു വർഗ്ഗീസ് സ്മാരക എൻഡോവ്മെൻ്റ് പുരസ്കാരം ഡോ. ഇന്ദുലേഖ കെ. എസിന് ലഭിച്ചു. ശില്പകലയും സംസ്കാര ചിത്രവും: കേരളത്തിലെ മാതൃകകൾ മുൻനിർത്തിയുള്ള പഠനം എന്നതായിരുന്നു ഗവേഷണ വിഷയം . ഡോ.വിപി. മാർക്കോസ്, ഡോ. കെ. പി. ജോർജ് , ഡോ. സിബു മോടയിൽ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്. യു. സി കോളജിലെ ഗവേഷകയായിരിക്കെ നിര്യാതയായ സിനു വർഗ്ഗീസിൻ്റെ കുടുംബാംഗങ്ങളാണ് എൻഡോവ്മെൻ്റ് ഏർപ്പെടുത്തിയത്. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മാർച്ച് 5 രാവിലെ 10 .30 ന് യു സി കോളജിലെ എം എൽ പി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. വത്സലൻ വാതുശ്ശേരി സമ്മാനിക്കും . സിനു വർഗ്ഗീസ് അനുസ്മരണ പ്രഭാഷണം പ്രിൻസിപ്പാൾ ഡോ. മിനി ആലീസ് നിർവ്വഹിക്കും