Posted 1 year ago
യു.സി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മെയ് മാസത്തിൽ തുടങ്ങിവച്ച തണലിടം എന്ന ത്രിമുഖ സംരംഭത്തിന്റെ ഭാഗമായ ഇക്കോ ഷോപ്പിന്റെയും ത്രിഫ്റ്റ് ഷോപ്പിന്റെയും ഉദ്ഘാടനം നവംബർ ഒമ്പതാം തീയതി വ്യാഴാഴ്ച 9.30ന് ആലുവ മുനിസിപ്പൽ ചെയർപേഴ്സൺ എം.ഒ. ജോൺ നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ റവ. തോമസ് ജോൺ, ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത, ഒ.എസ്.എ. ജനറൽ സെക്രട്ടറി അജിത് കുമാർ പി. സി., തണലിടം കോഡിനേറ്റർ ഡോ. അനുമോൾ ജോസ്, ജോഷി പോൾ തുടങ്ങിയവർ സംസാരിച്ചു.
കോളേജ് കമ്മ്യൂണിറ്റി യുടെ ഭാഗമായ വീടുകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ജൈവ ഉൽപ്പന്നങ്ങളാണ് ഇകോ ഷോപ്പിൽ വിൽക്കപ്പെടുന്നത്. അസൗകര്യത്തിന്റെ പേരിൽ വീടുകളിൽ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങൾ മുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വരെ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ തുച്ഛമായ വിലയിൽ ലഭ്യമാക്കുന്ന സംവിധാനമാണ് തൃഫ്റ്റ് ഷോപ്പ്. ലോകമെമ്പാടും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി സൗഹാർദ്ദപരമായ പുനരുപയോഗത്തിന്റെ ഒരു സാധ്യതയാണ് തൃഫ്റ്റ് ഷോപ്പ് മുന്നോട്ട് വയ്ക്കുന്നത്. യു.സി കോളേജ് കമ്മ്യൂണിറ്റിയുടെ ഭാഗമായ എല്ലാവർക്കും അതുപോലെ സമീപവാസികളായ നാട്ടുകാർക്കും ഒരുപോലെ പ്രയോജനപ്രദം ആകുന്ന പദ്ധതികളാണ് ഇവ രണ്ടും. വിശപ്പ് രഹിത സമൂഹം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൗജന്യ ഉച്ചഭക്ഷണ വിതരണ പരിപാടിയുമുണ്ട്.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in