ആലുവ: യൂണിയൻ ക്രിസ്ത്യൻ (ഓട്ടോണമസ്) കോളേജിൽ 2026-27 അധ്യയന വർഷത്തെ നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് രണ്ടാംഘട്ട അലോട്ട്മെന്റിന്റെ ഭാഗമായി അപേക്ഷ ക്ഷണിച്ചു. വിവിധ എയ്ഡഡ്, സ്വാശ്രയ കോഴ്സുകളിൽ SC, ST, കമ്മ്യൂണിറ്റി ക്വാട്ട, ഒ.ബി.സി മുതലായ വിഭാഗങ്ങളിലും ജനറൽ സീറ്റുകളിലും ഏതാനും ഒഴിവുണ്ട്. മാനേജ്മെന്റ് സീറ്റുകളിലെ ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.
താല്പര്യമുള്ളവർ 17/06/2026, വൈകിട്ട് 4:00 മണിയ്ക്കകം കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.